28 May Thursday

144 സുരക്ഷയ്‌ക്ക്‌: സഹകരിക്കണമെന്ന്‌ കലക്ടർ

സ്വന്തം ലേഖകൻUpdated: Wednesday Mar 25, 2020
മലപ്പുറം
ജില്ലയിൽ 144 പ്രഖ്യാപിച്ചത് ജന സുരക്ഷയ്ക്കായാണെന്നും ദയവായി സഹകരിക്കണമെന്നും കലക്ടർ ജാഫർ മലികിന്റെ  ഫെയ്സ്‌ബുക്ക്‌ കുറിപ്പ്‌. ഹോം ഐസൊലേഷനിൽ കഴിയാൻ നിർദേശം ലഭിച്ചവർ അത് കർശനമായി പാലിക്കണം. പ്രാദേശിക വള​ന്റിയർ ടീമുകൾ ഇത് ഉറപ്പുവരുത്തും. ഐസൊലേഷൻ നിര്‍ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും.  
അവശ്യവസ്തുക്കൾ ഉറപ്പാക്കും ജില്ലയിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കും. വീടുകളിൽ ഐസൊലേഷനിലായതുകൊണ്ട്  പുറത്തിറങ്ങാൻ കഴിയാത്തവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ആരും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർഥിക്കുന്നു. ജില്ലയിൽ മൊത്തം ലോക്ക്ഡൗൺ ഉറപ്പാക്കി വൈറസ് വ്യാപനം തടയാൻ കഠിനാധ്വാനംചെയ്യുന്നവരോട് സഹകരിക്കുക. അവശ്യ വസ്തുക്കൾ കണക്കിലധികം സ്റ്റോക്ക് ചെയ്യരുത്, കാരണം മറ്റുള്ളവരിലേക്കുള്ള വിതരണത്തെ ഇത് ബാധിക്കും. അതീവ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്,  നിങ്ങൾ ഓരോരുത്തരുടേയും  സഹകരണം പ്രതീക്ഷിക്കുന്നു–- കലക്ടർ കുറിച്ചു.
 
പ്രധാന വാർത്തകൾ
 Top