27 May Wednesday

വിശക്കില്ല... കുടുംബശ്രീ ഭക്ഷണമെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020
മലപ്പുറം
ലോക്ക്‌ ഡൗണിന്റെ ഭാഗമായി ഭക്ഷണം ലഭിക്കാത്തവരോ വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവരോ വിശന്നിരിക്കേണ്ട.. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണം പാകംചെയ്‌ത്‌ താമസസ്ഥലത്ത്‌ എത്തിക്കും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ സാമൂഹ്യ അടുക്കള ഒരുക്കും. കുടുംബശ്രീയുടെ 28 കാന്റീൻ, 79 ഹോട്ടൽ, 87 കാറ്ററിങ് യൂണിറ്റ്‌ എന്നിവ സാമൂഹ്യ അടുക്കളയാക്കും. ഭക്ഷണം ആവശ്യമുള്ള എല്ലായിടങ്ങളിലും എത്തിക്കും. വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കും. തദ്ദേശ സ്ഥാപനങ്ങളാകും ആവശ്യക്കാരെ കണ്ടെത്തുക. 
ജില്ലയിൽ ആദ്യഘട്ടമായി വേങ്ങര പഞ്ചായത്തിൽ പദ്ധതി ആരംഭിക്കും. പഞ്ചായത്ത്‌ അധികൃതരുടെ ആവശ്യപ്രകാരമാണ്‌ പദ്ധതിയാരംഭിക്കുന്നത്‌. പഞ്ചായത്ത്‌ ഓഫീസിനുസമീപത്തെ കെട്ടിടത്തിലാണ്‌ പാചകം. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്‌ ആവശ്യക്കാർക്ക്‌ താമസസ്ഥലത്ത്‌ എത്തിക്കും. ഭക്ഷ്യവസ്‌തുക്കൾ പഞ്ചായത്ത്‌ നൽകും.
 
പ്രധാന വാർത്തകൾ
 Top