28 May Thursday

ആശുപത്രി വിട്ടുനല്‍കി പൊതുപ്രവര്‍ത്തകന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

നിയാസ് പുളിക്കലകത്ത്

തിരൂരങ്ങാടി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്വന്തം ആശുപത്രി വിട്ടുനൽകി പൊതുപ്രവർത്തകൻ. 
സിഡ്കോ ചെയര്‍മാനും പരപ്പനങ്ങാടി സ്വദേശിയുമായ നിയാസ് പുളിക്കലകത്താണ് മലപ്പുറം കാളികാവിലെ സഫ ഹോസ്പിറ്റൽ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് വിട്ടുനല്‍കിയത്. വാടകയില്ലാതെ തീർത്തും സൗജന്യമായാണ് ആശുപത്രി സർക്കാരിന് വിട്ടുനല്‍കിയത്. 
നൂറിനടുത്ത് മുറികളും ഇരുനൂറ് കിടക്കകളും അത്യാധുനിക സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. പ്രളയ സമയത്ത് നിലമ്പൂരിൽ സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 35 സെന്റ് ഭൂമി സൗജന്യമായി നൽകി നിയാസ് പുളിക്കലകത്ത് ശ്രദ്ധനേടിയിരുന്നു.
പ്രധാന വാർത്തകൾ
 Top