27 September Sunday

ആര്യാടന്റെ ആരോപണങ്ങൾ ജനം തള്ളും: ഇ എൻ മോഹൻദാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
മലപ്പുറം 
പൗരത്വ ബില്ലിനെതിരെ സിപിഐ എം നടത്തുന്ന സമരങ്ങൾ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടാണെന്ന കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ മുഹമ്മദിന്റെ ആരോപണം ജനം വിശ്വസിക്കില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. അദ്ദേഹത്തെപോലുള്ള വലിയ നേതാക്കൾ പ്രശ്‌നങ്ങളെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നതിന്റെ കുഴപ്പമാണത്‌. ഭരണഘടന അപകടത്തിലായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകൾ  പഴയപടി ഉണ്ടാകുമോ എന്നും സംശയമാണ്‌. രാജ്യത്തിന്റെ നിലനിൽപ്പുപോലും അപകടത്തിലായി. 
ഈ തിരിച്ചറിവിലാണ്‌ പൗരത്വ പ്രശ്‌നത്തെ സമീപിക്കേണ്ടത്‌. കേരളത്തിന്റെ മാതൃകയിൽ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും സിഎഎക്കെതിരെ പ്രമേയം പാസാക്കണമെന്ന്‌ നിർദേശിച്ചത്‌ സോണിയ ഗാന്ധിയാണ്‌. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം അനുകൂലമായിട്ടും കെപിസിസിയിൽ ചിലർ അതിനെ അട്ടിമറിച്ചതും യോജിച്ച സമരത്തിൽനിന്ന്‌ പിന്മാറിയതും ആരെ സഹായിക്കാനാണെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ പി പി സുനീർ ചോദിച്ചു. മലപ്പുറത്ത്‌ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ഇരുവരും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top