27 September Sunday
ഐസൊലേഷൻ വാർഡ് തുറന്നു

കൊറോണ: മഞ്ചേരി മെഡിക്കല്‍ കോളേജ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
 
മഞ്ചേരി
കൊറോണ വൈറസ്‌ ബാധ നേരിടാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു.  12 കിടക്കകളാണ്‌ വാർഡിലുള്ളത്‌.  രോഗബാധ കണ്ടെത്തിയാൽ  വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക സംഘത്തെ  നിയോഗിച്ചിട്ടുണ്ട്‌. മുന്നൊരുക്കത്തിന്റെ ഭാഗമായി വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗംചേർന്നു. 
ആശുപത്രി ജീവനക്കാർക്ക്‌ നിർദേശം നൽകി. പരിചരിക്കുന്നവർക്ക്‌ പ്രത്യേക  മാസ്‌കുകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്‌. ജനങ്ങളിൽ അവബോധമുണ്ടാക്കാൻ പദ്ധതികൾ നടപ്പാക്കുമെന്നും സൂപ്രണ്ട് ഡോ. നന്ദകുമാർ പറഞ്ഞു.
ചൈനയിൽനിന്നെത്തിയവർ അറിയിക്കണം
മലപ്പുറം
ചൈനയിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട്‌ ചെയ്‌തതിനാൽ ജില്ലയിൽ  കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളിൽ  ചൈനയിൽനിന്ന്‌ തിരിച്ചെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഡിഎംഒ പറഞ്ഞു.
  ഫോൺ: 9847183440.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top