27 September Sunday

67 കിലോമീറ്റർ ഓടി യുവതയുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
മലപ്പുറം
നിലനിൽപ്പിന്റെ പോരാട്ടത്തിന്‌ നാട്‌ ഒരുങ്ങുമ്പോൾ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന സന്ദേശവുമായി ജില്ലയിലെ യുവത. 
മനുഷ്യ മഹാശൃംഖലക്ക്‌ ഐക്യദാർഢ്യവുമായി ഡിവൈഎഫ്‌ഐ–-എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളും യുവാക്കളും ലോങ്റൺ നടത്തി. 
ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ മുൻ സന്തോഷ്‌ ട്രോഫി താരം വൈ പി മുഹമ്മദ്‌ ഷെരീഫിന്‌ പതാക നൽകി ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. 
ജില്ലയിൽ മനുഷ്യമഹാശൃംഖല തീർക്കുന്ന 67 കിലോമീറ്റർ ദൂരമാണ്‌ യുവജനങ്ങൾ ഓടിയെത്തിയത്‌. 
പുളിക്കൽ, കൊണ്ടോട്ടി, മൊറയൂർ, വള്ളുവമ്പ്രം, ആലത്തൂർപടി, മലപ്പുറം കുന്നുമ്മൽ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്‌, രാമപുരം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, ചെറുകര എന്നിവിടങ്ങളിൽ വിവിധ സംഘടനാ പ്രവർത്തകർ വരവേൽപ്പ്‌ നൽകി. പുലാമന്തോളിൽ സമാപിച്ചു. ദേശാഭിമാനിക്കുമുന്നിൽ ജീവനക്കാർ അഭിവാദ്യമേകി.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി കെ മുബഷിർ, പ്രസിഡന്റ്‌ കെ ശ്യാമപ്രസാദ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ മുഹമ്മദ്‌ ഷെരീഫ്, പി ജിജി, ജില്ലാ ജോയിന്റ് സെക്രട്ടറി ഇ സുർജിത്, എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം രഹന സബീന, ജില്ലാ സെക്രട്ടറി കെ എ സക്കീർ, പ്രസിഡന്റ് ഇ അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സജാദ്, ഹരികൃഷ്ണപാൽ എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യം ഹനിക്കാൻ അനുവദിക്കില്ല: 
മുഹമ്മദ്‌ റിയാസ്‌
പൊരുതി നേടിയ സ്വാതന്ത്ര്യം ഹനിക്കാൻ യുവജന, വിദ്യാർഥി പ്രസ്ഥാനങ്ങൾ അനുവദിക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ ലോങ്‌ റൺ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനക്ക്‌ കീഴിലുള്ള പാർലമെന്റ്‌ ഭരണഘടനാവിരുദ്ധമായ നിലപാടാണ്‌ കൈക്കൊള്ളുന്നത്‌. ഇത്തരത്തിൽ ഭരണഘടനക്ക്‌ നേരെ രാജ്യത്ത്‌ കൊലപാതക ശ്രമം നടക്കുമ്പോൾ ഭരണഘടനാ സംരക്ഷണത്തിന്‌ ആവശ്യമായ രീതിയിൽ സുപ്രീം കോടതി ഇടപെടണം− അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top