29 February Saturday

വിദ്യാര്‍ഥികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‌ 5 വര്‍ഷം കഠിനതടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
മഞ്ചേരി
പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസാ അധ്യാപകന് അഞ്ചുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ.
 കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖിനെ (36)യാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നുമാസത്തെ അധിക കഠിനതടവ് അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് ഒരുലക്ഷം രൂപവീതം കുട്ടികൾക്ക് നൽകാനും നിർദേശം നൽകി.
2014 നവംബർ ഒമ്പതിനാണ്  സംഭവം. ഒമ്പതും പന്ത്രണ്ടും വയസ്സുള്ള  ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌.
 
പ്രധാന വാർത്തകൾ
 Top