18 November Monday

‘ഔദാര്യമല്ല കൺസഷൻ’

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച്

മലപ്പുറം 
വിദ്യാർഥികൾക്ക് പുതിയ കൺസഷൻ അനുവദിക്കില്ലെന്ന കെഎസ്ആർടിസി നിലപാടിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി. ‘കൺസഷൻ ഔദാര്യമല്ല, വിദ്യാർഥികളുടെ അവകാശമാണ് ’  മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉദ്ഘാടനംചെയ്തു. ഷിഹാബ്, അക്ഷര എന്നിവർ സംസാരിച്ചു. 
കെ മുസമ്മിൽ അധ്യക്ഷനായി. ഹരികൃഷ്ണപാൽ സ്വാഗതവും വൃന്ദ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top