12 December Thursday

ഹജ്ജ്: ട്രെയ്നർ നിയമനം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019
മലപ്പുറം   
2020ലെ ഹജ്ജുമായി ബന്ധപ്പെട്ട് ട്രെയ്‌നർമാരെ നിയമിക്കും. പ്രതിഫലം കൂടാതെ  പ്രവർത്തിക്കാൻ താല്‍പ്പര്യമുള്ള, നിശ്ചിത യോഗ്യതയുള്ളവർ അസൽ രേഖകളും ഒരു കോപ്പി പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവണം. മുൻ വർഷങ്ങളിൽ ഇടയ്ക്ക് ട്രെയ്‌നർ സേവനത്തിൽനിന്ന് ഒഴിവായവരും ഒഴിവാക്കപ്പെട്ടവരും ഈ വർഷം അപേക്ഷിക്കാൻ അർഹരല്ല. യോഗ്യതാ മാനദണ്ഡങ്ങൾ: ഹജ്ജ്  നിർവഹിച്ചവരായിരിക്കണം. ഒക്ടോബർ 31ന് 58 വയസ്സ് കവിയരുത്. കംപ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള അപേക്ഷകർ എറണാകുളം കലൂരിലുള്ള സംസ്ഥാന വഖഫ് ബോർഡിന്റെ ഓഫീസിൽ 26ന് രാവിലെ ഒമ്പതിനും മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽനിന്നുള്ള അപേക്ഷകർ കരിപ്പൂർ ഹജ്ജ് ഹൗസിൽ 27ന് രാവിലെ ഒമ്പതിനും ഹാജരാവണം.
പ്രധാന വാർത്തകൾ
 Top