26 October Monday

കോൺഗ്രസിന്റെ അക്രമരാഷ്ട്രീയം ജനമനസ്സുണർത്തി ബഹുജന കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസ്സുണർത്തി സിപിഐ എമ്മിന്റെ ബഹുജന കൂട്ടായ്‌മകൾ. വെഞ്ഞാറമൂട്ടിൽ രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ജീവനെടുത്തിട്ടും അടങ്ങാത്ത കോൺഗ്രസിന്റെ ചോരക്കൊതിയെ തുറന്നുകാട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കൂട്ടായ്‌മയിൽ ആയിരങ്ങൾ അണിനിരന്നു. കോൺഗ്രസ്‌ നേതൃത്വത്തിന്റെ പിന്തുണയോടെ അരാജകവാദികൾ കൊലക്കത്തിക്കിരയാക്കിയ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവ്‌ അഴീക്കോടന്റെ രക്തസാക്ഷി ദിനത്തിലെ കൂട്ടായ്‌മ, അഹിംസാവാദികളായി നടിച്ച്‌ കൊലപാതക പരമ്പരകൾക്ക്‌ നേതൃത്വംകൊടുക്കുന്ന കോൺഗ്രസിന്റെ ജീർണമുഖത്തിന്റെ വെളിപ്പെടുത്തലായി. ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂട്‌ തേമ്പാമൂട്ടിൽ നടന്ന പ്രതിഷേധം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലയിൽ 16 ഏരിയാകേന്ദ്രങ്ങളിലായിരുന്നു കൂട്ടായ്മ. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ മലപ്പുറത്തും സംസ്ഥാന കമ്മിറ്റിയംഗം പി പി വാസുദേവൻ പെരിന്തൽമണ്ണയിലും ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ സി ദിവാകരൻ അരീക്കോടും വി ശശികുമാർ മങ്കടയിലും വേലായുധൻ വള്ളിക്കുന്ന്‌ തിരൂരങ്ങാടിയിലും വി പി സക്കറിയ വളാഞ്ചേരിയിലും വി എം ഷൗക്കത്ത്‌ വണ്ടൂരിലും ഇ ജയൻ തിരൂരിലും വി പി അനിൽ നിലമ്പൂരിലും ടി എം സിദ്ദീഖ്‌ പൊന്നാനിയിലും ഉദ്‌ഘാടനംചെയ്തു. വി അബ്ദുറഹിമാൻ എംഎൽഎ താനൂരിൽ ഉദ്‌ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top