30 June Thursday

കാലഹരണപ്പെട്ട 
മരുന്ന്‌ വില്‍പ്പന 
നടത്തിയതിന്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
മലപ്പുറം
കാലഹരണപ്പെട്ട മരുന്ന് ഉപയോഗിക്കാനായി നൽകിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ  ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവ്. വടക്കാങ്ങര സ്വദേശി അബ്ദുൾ റസാഖിന്റെ പരാതിയിലാണ് വിധി. പ്രധാനമന്ത്രി ജൻ ഔഷധിയിൽനിന്ന് കാലഹരണപ്പെട്ട മരുന്ന് ലഭിച്ചെന്നാണ് പരാതി. 
പ്രമേഹത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന താൻ 2020 മെയ് നാലിന് മരുന്ന് വാങ്ങി 10 ദിവസം ഉപയോഗിച്ചതിനുശേഷമാണ് 2019 ഡിസംബറിൽ കാലഹരണപ്പെട്ട മരുന്നാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്ന് കമീഷനെ അറിയിച്ചു. തുടർന്ന് സ്ഥാപന ഉടമയെ കണ്ട് പരാതി പറഞ്ഞെങ്കിലും പരാതി പരിഗണിക്കാൻപോലും തയ്യാറായില്ലെന്ന്‌ അബ്ദുറസാഖ് കമീഷനിൽ പറഞ്ഞു. 
മരുന്നിന്റെ  വിലയായി ഈടാക്കിയ 270 രൂപ തിരിച്ചുനൽകാനും നഷ്ടപരിഹാരമായി പരാതിക്കാരന് 20,000 രൂപയും കോടതി ചെലവായി 5000 രൂപയും നൽകാൻ കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ ജില്ലാ ഉപഭോക്തൃ കമീഷൻ വിധിക്കുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top