19 July Friday

കെഎസ‌്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

കെഎസ്ടിഎ ജില്ലാ പ്രവർത്തക കൺവൻഷൻ ടി വി പീറ്റർ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
വിവിധ ആവശ്യങ്ങളുന്നയിച്ച് അധ്യാപകർ ജൂലൈ 20ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ കെഎസ്ടിഎ മലപ്പുറം സെന്ററിൽ ചേർന്ന ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തിപ്പെടുത്തുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്കരണ നടപടി  ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം. കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി വി പീറ്റർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എസ് അമീനകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആർ കെ ബിനു റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി കെ എ ഷാഫി സംസാരിച്ചു. ജില്ലാ ട്രഷറർ ടി രത്നാകരൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി യു മുരളീധരൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top