28 November Saturday

തിരൂർ സ്വദേശിനിക്ക് പിഎം റിസർച്ച് ഫെലോഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

കാവ്യ ജോസ്

 തിരൂർ

രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പായ പ്രൈം മിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്പ് നേടിയവരിൽ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസും. മംഗലം വള്ളത്തോൾ എയുപി സ്കൂൾ പ്രധാനാധ്യപകൻ ജോസ് സി മാത്യുവിന്റെയും പുറത്തൂർ ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക ബിന്ദുവിന്റെയും മകളാണ്‌. പുണെ ഐസറിൽ കെമിസ്ട്രി ഗവേഷണത്തിനാണ്‌ ഫെലോഷിപ്പ്‌. അഞ്ചുവർഷത്തേക്ക്‌ മാസം 70,000 മുതൽ 80,000 രൂപ വരെ ലഭിക്കും. വർഷംതോറും ഗ്രാന്റായി 2,00,000 രൂപയുമുണ്ട്‌.  
ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽനിന്നും ഇൻസ്പയർ സ്കോളർഷിപ്പോടെയാണ്‌ കാവ്യ ഇന്റഗ്രേറ്റഡ് പിജി നേടിയത്‌. നേരത്തെ, പൊതുവിദ്യാലയങ്ങളിലാണ്‌ പഠിച്ചത്‌.  വിപിഎൽപി സ്കൂൾ ആലത്തിയൂർ, മംഗലം വള്ളത്തോൾ എയുപി, തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, നാവാമുകുന്ദ ഹയർ സെക്കന്‍ഡറി തിരുന്നാവായ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സഹോദരി: സ്നേഹ ജോസ്.----------

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top