29 November Tuesday

വരൂ, *ആൽമരത്തണലിൽ *ഇരിക്കാം

സ്വന്തം ലേഖകൻUpdated: Friday Sep 23, 2022

പെരിന്തൽമണ്ണ നഗരത്തിൽ മാലിന്യം മൂടിക്കിടന്ന ആൽമരച്ചുവട് വൃത്തിയാക്കി പൂന്തോട്ടം സജ്ജമാക്കിയപ്പോൾ

പെരിന്തൽമണ്ണ
പെരിന്തൽമണ്ണയിലെ ആൽമരവും അതിനുചുവട്ടിലെ പൂന്തോട്ടവും സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. കാടുമൂടിയും മാലിന്യം കൂമ്പാരമായും കിടന്ന പ്രദേശമാണ്‌ ഇപ്പോൾ മനോഹരമായത്‌. സ്വച്ഛതാ മിഷന്റെ ഭാഗമായി നഗരസഭാ ആരോഗ്യവിഭാഗവും  ട്രോമാകെയർ യൂണിറ്റും ചേർന്നാണ് ഇവിടം മനോഹരമാക്കിയത്.
ദേശീയപാതയിൽ മനഴിസ്റ്റാൻഡിനും പൊന്ന്യാകുർശിക്കും ഇടയിലാണ്‌ പതിറ്റാണ്ടുകൾ പഴക്കമുള്ള ആൽമരവും പൂന്തോട്ടവും. ആലിന്റെ തൂങ്ങിനിന്ന വേരുകൾ നീക്കി ചായംപൂശി. സുന്ദരിയുടെ മനോഹരമായ ചിത്രവും ഒരുക്കി. തൊട്ടടുത്ത് ആറു പേർക്കരിക്കാവുന്ന ഇരിപ്പിടവും സജ്ജമാക്കി. മുറിച്ചിട്ടിരുന്ന മറ്റൊരു ആലിന്റെ വേര്‌ കമിഴ്‌ത്തിയിട്ട്‌ മറ്റൊരു ഇരിപ്പിടവുമുണ്ട്‌. തണലിൽ വെള്ളാരംകല്ലും പതിച്ചു.  പൂന്തോട്ടത്തിന്റെ പരിപാലനം ട്രോമാ കെയറിനെ ഏൽപ്പിച്ചതായി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ കെ ദിലീപ് കുമാർ പറഞ്ഞു.
നഗരസഭാ  ജെഎച്ച്ഐമാരായ വിനോദ്, മുനീർ, ദീനു, ട്രോമാകെയർ വള​ന്റിയർമാരായ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, റഹീസ് കുറ്റീരി, ഷുഹൈബ് മാട്ടായ, വാഹിദ അബു, ഫാറൂഖ് എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top