21 October Wednesday

444 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

 444 രോഗികൾ  

മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്ച 444 പേർക്കുകൂടി കോവിഡ്  19 സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ എട്ട് പേർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. നാല് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ആറ് പേർ വിദേശ രാജ്യങ്ങളിൽനിന്ന്‌ എത്തിയവരുമാണ്.
രോഗബാധിതർ വർധിച്ചതിന് ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ചൊവ്വാഴ്ച 468 പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗം ഭേദമായി. 12,703 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്തരായത്.
35,713 പേർ നിരീക്ഷണത്തിലുണ്ട്‌. 3345 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 464 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1932 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,48,523 സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനക്കയച്ചതിൽ 3569 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
കൂടുതൽ സമ്പർക്ക രോഗികൾ
വളാഞ്ചേരി-–- 21, പൊന്നാനി, -താനൂർ–- 19, എആർ നഗർ, കണ്ണമംഗലം–- -18, പരപ്പനങ്ങാടി–- -17, വേങ്ങര–- 16, തിരൂർ, എടപ്പാൾ–- 15, വട്ടംകുളം-–- 12, ചോക്കാട്, തിരൂരങ്ങാടി–- -11, തെന്നല–- -10, തിരുന്നാവായ-–- 9, അരീക്കോട്–- 8. 
ആരോഗ്യ പ്രവർത്തകർ
പടപ്പറമ്പ്, പരപ്പനങ്ങാടി, കോട്ടക്കൽ സ്വദേശികളായ ഓരോരുത്തർ. 
ഉറവിടം ലഭ്യമല്ലാത്ത രോഗബാധിതർ
തിരൂരങ്ങാടി, പരപ്പനങ്ങാടി–- 2, മലപ്പുറം, വളഞ്ചേരി, പാഴൂർ, താനൂർ -സ്വദേശികളായ ഓരോരുത്തർ.
 
 

684 കിടക്കകള്‍ ഒരുക്കുന്നു

മലപ്പുറം

ജില്ലയിലെ വിവിധ സിഎഫ്എൽടിസികളിലും ഹജ്ജ് ഹൗസിലുമായി ‘കോവിഡ് സി' കാറ്റഗറി രോഗികളെ ചികിത്സക്കാവശ്യമായ സൗകര്യങ്ങൾ വിപുലമാക്കുന്നു. ഇതിനായി 684 കിടക്കകൾകൂടി സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ചികിത്സാ സൗകര്യങ്ങൾ വിപുലമാക്കുന്നതിനൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കിവരികയാണ്. ഡി -ടൈപ്പ് ഓക്‌സിജൻ സിലിണ്ടർ, ബാക്ക് റെസ്റ്റുകളോടുകൂടിയുള്ള കട്ടിലുകൾ തുടങ്ങിയ സംവിധാനങ്ങൾ തയ്യാറാകുന്നു. ഇതുകൂടാതെ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാല് വാർഡുകൾകൂടി കോവിഡ് ഐസിയു ആക്കി മാറ്റുമെന്നും ഇതിലൂടെ 50 ഐസിയു കിടക്കകൾകൂടി അധികമായി ലഭിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top