17 May Tuesday

ട്രെയിനിൽനിന്ന്‌ 9.1 കിലോ കഞ്ചാവ് കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

 പാലക്കാട്

ധൻബാദ്–- ആലപ്പുഴ എക്സ്പ്രസ്‌ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽനിന്ന്‌ 9.1 കിലോ കഞ്ചാവ് പിടിച്ചു. ഞായർ രാവിലെ പാലക്കാട് ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽനിന്നാണ്‌ കഞ്ചാവ് പിടിച്ചത്. കഞ്ചാവ്‌ രണ്ട് ബാ​ഗിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ കണ്ടെത്താനായില്ല. പാലക്കാട്‌ ആർപിഎഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും പാലക്കാട്‌ എക്‌സൈസ് റേഞ്ചും ചേർന്നായിരുന്നു പരിശോധന. 
ജനുവരിയിൽ മാത്രം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 50 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top