കൊണ്ടോട്ടി
അറബി മലയാളം പഠിക്കാൻ സഹായിക്കുന്ന വീഡിയോ കോഴ്സ് വൈദ്യർ അക്കാദമി തയ്യാറാക്കി. അക്കാദമിയുടെ നാദാപുരം ഉപകേന്ദ്രത്തിൽ മാപ്പിളപ്പാട്ട് വിദ്യാർഥിനി അഷിഖി അശോകിന് അറബി മലയാളം കോഴ്സ് പാഠപുസ്തകം കൈമാറി മന്ത്രി സജി ചെറിയാൻ കോഴ്സിന്റെ പ്രകാശനം നിർവഹിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. പാഠഭാഗങ്ങൾ വാട്സാപ്പിൽ ലഭ്യമാക്കും. വീഡിയോ കോഴ്സിനൊപ്പം പഠനസഹായിയായി കൈപ്പുസ്തകവുമുണ്ട്.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അറബി മലയാളം വായന, എഴുത്ത് പരീക്ഷകൾക്ക് ശേഷമാണ് സ്കോറും ഗ്രേഡും രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുക. ഫോൺ: 9207173451.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..