മലപ്പുറം
എൽഡിഎഫ് സർക്കാരിന്റെ വികസന–-ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാൻ സിപിഐ എം പ്രവർത്തകരുടെ ഗൃഹസന്ദർശനം ഞായറാഴ്ച തുടങ്ങും. 31 വരെയാണിത്. തദ്ദേശ സ്ഥാപനങ്ങളിലെ സാരഥികളും ജനപ്രതിനിധികളും സിപിഐ എം ജില്ലാ, സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാർമുതൽ സംസ്ഥാന നേതാക്കൾവരെ ഉൾപ്പെടുന്ന 2000 സ്ക്വാഡുകളാണ് ജില്ലയിൽ സന്ദർശനത്തിനിറങ്ങുക. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ആരായും. ഗുണഭോക്താക്കൾക്ക് പ്രയാസങ്ങളുണ്ടെങ്കിൽ പരിഹരിക്കും. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ജില്ലയിലെ 10 ലക്ഷത്തോളം വീടുകളാണ് ഒരാഴ്ചകൊണ്ട് സന്ദർശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..