29 February Saturday

മണ്ണൊരുങ്ങി, മനസും

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

മനുഷ്യമഹാശ-ൃംഖലയുടെ പ്രചാരണാർഥം എൽഡിഎഫ് നടത്തുന്ന വാഹനപ്രചാരണയാത്രക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ക്യാപ്റ്റൻ വി ശശികുമാറിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു

മലപ്പുറം
നാടൊരുങ്ങി. ഭരണഘടനയും മതനിരപേക്ഷതയും  തകർക്കുന്നവർക്കെതിരായ മഹാ പ്രക്ഷോഭത്തിന് ഇനി ദിവസങ്ങൾമാത്രം. 26ന്‌ റിപ്പബ്ലിക്‌ ദിനത്തിൽഗ്രാമങ്ങളും നഗരങ്ങളും ഒഴുകി ഒന്നാകും. ഒറ്റക്കെട്ടായി, ഒരുമനസ്സായി, തോളോട്‌ തോൾ ചേർന്ന്‌ അണിനിരന്ന്‌ പ്രതിഷേധതീപ്പന്തമാകും. 
റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർഥമുള്ള വാഹന ജാഥയ്‌ക്ക്‌ ആവേശോജ്വല സമാപനം. പൗരത്വഭേദഗതി നിയമം, എൻആർസി എന്നിവ പിൻവലിക്കുക, ദേശീയ ജനസംഖ്യാ കണക്കെടുപ്പിലെ മാറ്റങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മനുഷ്യ മഹാശൃംഖല.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ശശികുമാറായിരുന്നു ജാഥാ ക്യാപ്‌റ്റൻ. ബുധനാഴ്‌ച വള്ളുവമ്പ്രം, മലപ്പുറം, കൂട്ടിലങ്ങാടി, കൊളത്തൂർ, പുലാമന്തോൾ എന്നിവിടങ്ങളിലെ പര്യടനശേഷം പെരിന്തൽമണ്ണയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ അജിത്ത് കൊളാടി, വി എം ഷൗക്കത്ത്, ജോർജ് കെ ആന്റണി (സിപിഐ എം), കെ മനോജ്, എം ഉമ്മർ (സിപിഐ),  സാലി മേടത്തിൽ (ഐഎൻഎൽ), ഉണ്ണികൃഷ്‌ണൻ (എൻസിപി), ബാബു മംഗലം (ജനതാദൾ എസ്), സിദ്ധാർഥൻ (എൽജെഡി), നാസർ പൊൽപ്പറ്റ (കോൺഗ്രസ്‌ എസ്‌) എന്നിവർ സംസാരിച്ചു. വർഗ–-ബഹുജന സംഘടനാ നേതാക്കൾ ജാഥാ ക്യാപ്റ്റനെ ഹാരമണിയിച്ചു. 
വള്ളുവമ്പ്രത്ത്‌ സി ഹംസ അധ്യക്ഷനായി. ഇ പി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. മലപ്പുറത്ത്‌ എം എ റസാഖ്‌ അധ്യക്ഷനായി. കെ മജ്നു സ്വാഗതം പറഞ്ഞു.  
കൂട്ടിലങ്ങാടിയിൽ ആർ രാമനാഥൻ അധ്യക്ഷനായി. എം പി അലവി സ്വാഗതം പറഞ്ഞു. അലവിക്കുട്ടി സംസാരിച്ചു. 
കൊളത്തൂരിൽ എം വി വിജയൻ അധ്യക്ഷനായി. എം സുരേഷ്‌ ബാബു സ്വാഗതം പറഞ്ഞു. പുലാമന്തോളിൽ കെ വാസുദേവൻ അധ്യക്ഷനായി. എം വി കുട്ടിശങ്കരൻ സ്വാഗതം പറഞ്ഞു. ‌പെരിന്തൽമണ്ണയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ സംസാരിച്ചു. കെ പി സന്തോഷ്‌ അധ്യക്ഷനായി. കെ ടി സെയ്‌ത്‌ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top