22 February Saturday

വാരിയംകുന്നത്ത് മഹാനായ വിപ്ലവകാരി: ഡോ. കെ കെ എൻ കുറുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്മരണ പരിപാടി കൊണ്ടോട്ടി വൈദ്യർ അക്കാദമിയിൽ ഡോ: കെ.കെ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

കൊണ്ടോട്ടി 
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഹാനായ വിപ്ലവകാരിയായിരുന്നുവെന്ന് ഡോ. കെ കെ എൻ കുറുപ്പ്. വാരിയംകുന്നത്ത് ഫൗണ്ടേഷൻ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സ്‌കൂൾ, കോളേജ് സിലബസുകളിൽ ഉൾപ്പെടുത്തണം. ഗവേഷണ പഠനങ്ങൾക്ക് സ്കോളർഷിപ്പുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
കെ പി എസ് ആബിദ് തങ്ങൾ അധ്യക്ഷനായി. എം സ്വരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.  ഡോ. ഹുസ്സൈൻ രണ്ടത്താണി,  ജി ദേവരാജൻ, കെ ടി കുഞ്ഞിക്കണ്ണൻ, അഡ്വ. അബ്‍ദുറഹ്മാൻ കാരാട്ട്, ഹസൈനാർ ആൽപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.  
മാധ്യമപ്രവർത്തകൻ കെ പി ഒ റഹ്മത്തുള്ള,  അലവി കക്കാടൻ,  എം ജയഭാരതി,  സി എച്ച്‌ മാരിയത്ത്,  ചുക്കാൻ ചെറിയ ബിച്ചു എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബ് സമ്മാനങ്ങൾ വിതരണംചെയ്തു.
ദേശീയ പൗരത്വ സെമിനാറിൽ ഡോ. പി ശിവദാസൻ അധ്യക്ഷനായി. ഡോ. പി കെ നൗഷാദ്, ഗുലാം ജീലാനി ബട്ട്, കെ കെ ആലിബാപ്പു, ഫൈസൽ ആലുങ്കൽ, അബ്ദുർറഹ്മാൻ (ഇണ്ണി), വി അബ്ദുൽ ഹക്കീം, നൗഷാദ് മങ്ങലം, ചെമ്പൻ ജലാൽ, അബ്ദുസ്സലാം കൊട്ടപ്പുറം, പ്രമേഷ് പുളിക്കൽ, ഡോ. മുജീബ് റഹ്മാൻ നെല്ലിക്കുത്ത്, ബങ്കാളത്ത് കുഞ്ഞിമുഹമ്മദ്  എന്നിവര്‍ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top