03 February Friday

പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസം അടുത്ത 
അധ്യയന വർഷംമുതൽ: മന്ത്രി അബ്ദുറഹ്മാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
തേഞ്ഞിപ്പലം 
അടുത്ത അധ്യയന വർഷം പ്രീ പ്രൈമറിതലംമുതൽ പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഇതിനായി സ്കൂളുകളിൽ ആവശ്യമായ താൽക്കാലിക അധ്യാപകരെ നിയമിക്കും. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കും. കലിക്കറ്റ് സർവകലാശാലയിൽ സ്പോര്‍ട്സ് കോൺവൊക്കേഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുകയെന്ന ലക്ഷ്യംകൂടി ഇതിന് പിന്നിലുണ്ട്. 
ഹൈസ്കൂൾ തലത്തിലെത്തുമ്പോഴേക്കും കായിക രംഗത്തേക്ക് മികച്ച താരങ്ങളെയും ഇതിലൂടെ കണ്ടെത്താനാകും. മലബാറിലെ കായിക വികസനത്തിന് പ്രോത്സാഹനം നൽകുന്നതിൽ കലിക്കറ്റ് സർവകലാശാലക്ക് ശ്രദ്ധേയമായ പങ്കുണ്ടെന്നും കായിക രംഗത്ത്  മാതൃകയായും ചരിത്രം സൃഷ്ടിച്ചു കലിക്കറ്റെന്നും മന്ത്രി  പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top