23 January Sunday

ബേബി ഫു‍ട്ബോൾ ടൂർണമെന്റ് 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

അസോസിയേഷന്‍ ഫോര്‍ ഫുട്ബോള്‍ ഡെവലപ്‌മെന്റ് മലപ്പുറം നടത്തുന്ന ബേബി ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിലെത്തിയ കുട്ടിത്താരങ്ങള്‍ 
കോട്ടപ്പടി മൈതാനിയില്‍

 മലപ്പുറം , അസോസിയേഷൻ ഫോർ ഫുട്ബോൾ ഡെവലപ്മെന്റ് മലപ്പുറം (എഎഫ്ഡിഎം) സംഘടിപ്പിക്കുന്ന ബേബി ഫു‍ട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം കോട്ടപ്പടി സ്റ്റേഡിയത്തിൽ പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. അസോസിയേഷൻ രക്ഷാധികാരി നാസർ അരീക്കോട് അധ്യക്ഷനായി. ന​ഗരസഭാ ചെയർമാൻ മുജീബ് കാടേരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ, കെഎസ്എ വൈസ് പ്രസിഡന്റ് കരീം കാഞ്ഞിരാല, ഡിഎഫ്എ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ മങ്കട എന്നിവർ സംസാരിച്ചു.  മത്സരങ്ങൾ 28ന് ആരംഭിക്കും. മഞ്ചേരി, വണ്ടൂർ, കോട്ടക്കൽ, അരീക്കോട് സോണുകളിലായി നടക്കുന്ന ടൂർണമെന്റിൽ 12 വയസിന് താഴെയുള്ള കുട്ടികളുടെ 32 ടീമുകൾ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top