12 November Tuesday

പിന്നെയും പെയ്യുന്നു

സ്വന്തം ലേഖികUpdated: Tuesday Oct 22, 2019

രാമപുരം സ്കൂൾപടി‐മങ്കട റോഡിലെ വെള്ളക്കെട്ട്

 

മലപ്പുറം
ജില്ലയിൽ തുലാമഴ കനത്തു. തുടർച്ചയായ ദിവസങ്ങളിൽ  ഇടിമിന്നലോടെയുള്ള മഴയാണ്‌. പുഴകളിലും ജലസ്രോതസ്സുകളിലും വെള്ളംകൂടി. മഴ കനത്തതോടെ തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌  കലക്ടർ അവധി നൽകി.   പെരിന്തൽമണ്ണയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌–-  92.6 മി. മീറ്റർ. അങ്ങാടിപ്പുറത്ത്‌ 70.6 മി. മീറ്ററും പൊന്നാനിയിൽ 54.6 മി. മീറ്ററും.  
മുണ്ടേരി അതിർത്തി വനത്തിലെ മഴ ശക്തമായതിനാൽ ചാലിയാറിൽ ജലനിരപ്പ്‌ ഉയർന്നു. പുഴയോരത്തെ കൃഷിയിടങ്ങളിൽ  വെള്ളംകയറി. ശനിയാഴ്‌ച  ഇടിമിന്നലിൽ എടവണ്ണപ്പാറ സികെ നഗർ ചക്കാലക്കൽ  അലവിക്കുട്ടിയുടെ വീട്‌ തകർന്നു. കൊണ്ടോട്ടി അമ്പലക്കണ്ടി കുന്ന്‌ ഇടിഞ്ഞു. 
പ്രദേശത്തെ അഞ്ച്‌ കുടുംബങ്ങളോട്‌ മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദനത്തിനെ തുടർന്ന് മണിക്കൂറിൽ 45 മുതൽ 55  കിലോമീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത. മത്സ്യത്തൊഴിലാളികൾ 23 വരെ   കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top