12 November Tuesday

155 റിസോഴ്‌സ്‌ അധ്യാപകരെ നിയമിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
മലപ്പുറം
സമ​ഗ്ര ശിക്ഷാ കേരള 155 റിസോഴ്സ് അധ്യാപകരെ ജില്ലയിൽ നിയമിക്കും. എലമെന്ററി വിഭാ​ഗത്തിൽ 71 ഒഴിവും സെക്കൻഡറി വിഭാ​ഗത്തിൽ 84 ഒഴിവുമാണ് 15 ബിആർസികളിലായി റിപ്പോർട്ട് ചെയ്തത്.കൂടിക്കാഴ്ച 29ന് രാവിലെ 10ന് മലപ്പുറം കോട്ടപ്പടി ജില്ലാ ഓഫീസിൽ. ഉദ്യോ​ഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ആർസിഐ രജിസ്ട്രേഷൻ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ എന്നിവ സഹിതം എത്തണം.
യോ​ഗ്യത: എലമെന്ററി റിസോഴ്സ് ടീച്ചർ: പ്ലസ്ടു, ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ. സെക്കൻഡറി റിസോഴ്സ് ടീച്ചർ: ബിരുദം, ബിഎഡും സ്പെഷ്യൽ ബിഎഡ്/സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ. ഫോൺ: 0483 2735315, 0483 2736953
പ്രധാന വാർത്തകൾ
 Top