08 December Thursday
‘വായനയുടെ ആകാശം, എല്ലാ കുട്ടികളുടെയും അവകാശം’

ബാലസംഘം *1043 പുസ്തകം കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ബാലസംഘം ഭാരവാഹികൾ പുസ്തകം കെെമാറുന്നു

മലപ്പുറം
‘വായനയുടെ ആകാശം എല്ലാ കുട്ടികളുടെയും അവകാശം’  മുദ്രാവാക്യമുയർത്തി ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലേക്കൂള്ള ലൈബ്രറി പുസ്തകങ്ങളുടെ സമാഹരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. പതിനാറ് ഏരിയകളിൽനിന്നായി സമാഹരിച്ച 1043 പുസ്തകങ്ങൾ ബാലസംഘം ഏരിയാ ഭാരവാഹികൾ ജില്ലാ നേതൃത്വത്തിന് കൈമാറി.  പുസ്തക ശേഖരം തവനൂരിലെ ചിൽഡ്രൻസ് ഹോമിന് 25ന് കൈമാറും.
ജില്ലയിലെ സമാനമായ സ്ഥാപനങ്ങൾ, വിവിധ കോളനികൾ എന്നിവിടങ്ങളിൽ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ലൈബ്രറികൾ രൂപീകരിക്കാൻ ബാലസംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ എ പി അഭിനവ്‌ അധ്യക്ഷനായി. ജില്ലാ കൺവീനർ പി സതീശൻ, മുസമ്മിൽ കുന്നുമ്മൽ, ഗോപി കുറ്റൂർ, കെ പ്രസീത എന്നിവരും സംസാരിച്ചു. സെക്രട്ടറി പി പി അയിഷ ഷഹ്മ സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ആദിയ സിലിയ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top