22 October Tuesday

ചതിച്ചു...ചോക്കാടൻപുഴ

നിഷാന്ത്‌ കോടിയാടൻUpdated: Sunday Sep 22, 2019

ചോക്കാടന്‍ പുഴയില്‍ ഒഴിക്കില്‍പെട്ടവരെ രക്ഷിക്കുന്നതിനായി നടന്ന പ്രവര്‍ത്തനം

 

കാളികാവ്
സൗന്ദര്യംകൊണ്ട്‌ കൊതിപ്പിക്കുന്ന ചോക്കാടൻപുഴ ചതിയൻപുഴയായി; ഇരച്ചെത്തിയ മലവെള്ളത്തിൽ മരിച്ചത്‌ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേർ. വേങ്ങരയിൽനിന്ന്‌ പുല്ലങ്കോട്ടെ ബന്ധുവീട്ടിൽ ആഘോഷിക്കാൻ പോയവർ കണ്ണീർച്ചുഴിയിലായി. പുഴയിൽനിന്ന്‌ കാടിന്റെ സൗന്ദര്യം മൊബൈലിൽ പകർത്തുന്നതിനിടെയാണ്‌ അപകടം. 
  വലിയ ഉരുളന്‍കല്ലുകൾക്കിടയിലൂടെ തെളിനീരായി ഒഴുകുന്ന ചോക്കാടൻ പുഴയുടെ ചിങ്കക്കല്ല് ഭാഗം മനോഹരമാണ്‌. അവിടെ നിരവധി ആളുകൾ എത്താറുണ്ട്. ശാന്തമായി ഒഴുകുന്ന പുഴ ചിലപ്പോൾ രൗദ്രരൂപത്തിലാകും.  എന്നാൽ ഒരുമിച്ച്‌ മൂന്നാളുകളുടെ ജീവൻ പുഴയെടുക്കുന്നത് ആദ്യം. 
   മരിച്ച യൂസഫ്‌ അബുദാബിയിൽ സൂപ്പർമാർക്കറ്റിലെ ജോലിക്കാരനായിരുന്നു. ആഗസ്ത് 25നാണ് വിവാഹിതനായത്. 
യൂസഫിന്റെ ഭാര്യ ഷഹീദയും ജുവൈരിയയുടെ മകൻ മുഹമ്മദ് അഖ്ബലും പുഴയുടെ കരയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ജുവൈരിയയുടെ മറ്റ് മക്കളായ സിനാൻ, സൻഹ എന്നിവർ പുഴയിലിറങ്ങിയില്ല. ചിങ്കക്കല്ല് ആദിവാസികളും നാട്ടുകാരും വനപാലകർ, ട്രോമാകെയർ പ്രവർത്തകർ, പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
2017 ആഗസ്‌തിലാണ് മലവെള്ളപ്പാച്ചിൽ അവസാനമായുണ്ടായത്. ചിങ്കക്കല്ല് റോഡിനുകുറുകെ പുഴ മുറിച്ചുകടക്കുന്ന ഭാഗത്ത് കഴുകാൻ നിർത്തിയിട്ട വാഹനം അന്ന്‌ ഒഴുകിപ്പോയി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top