25 August Sunday

സിഎൻജി മൈലേജിന‌് ‘മലപ്പുറം ടച്ച‌് ’

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

കാറിൽ സിഎൻജി ടാങ്ക്‌ സ്ഥാപിക്കുന്ന വടക്കേമണ്ണ സ്വദേശി കുഞ്ഞീതു

 മലപ്പുറം

ഗെയിൽ പദ്ധതി  വിവാദത്തിൽ ഇവിടെ ചിലർ എണ്ണയൊഴിക്കുമ്പോൾ  കൊച്ചിക്ക്‌ സിഎൻജിയുടെ മൈലേജ്‌ നൽകുകയാണ‌് വടക്കേമണ്ണ സ്വദേശി കുുഞ്ഞീതു. 
പെട്രോളിനു പകരം പ്രകൃതി വാതക (സിഎൻജി)ത്തിലേക്ക‌് മാറിയ വാഹനങ്ങളിൽ ടാങ്ക‌് സ്ഥാപിക്കുന്ന ജോലിയാണ‌്ഇദ്ദേഹത്തിന്റെ ബ്രദേഴ‌്സ‌് കമ്പനിക്ക‌്. 
 55,000 രൂപയാണ‌് സാധാരണനിലയിൽ ടാങ്ക‌് ഫിറ്റ‌് ചെയ്യാൻ ചെലവാകുക. ഇസിയു, ഇൻജക്ടർ, റെഡ്യൂസർ, ഗ്യാസ‌്പ്രഷർ സെൻസർ, തടസമുണ്ടായാൽ പെട്രോളിലേക്ക‌്  മാറാനുള്ള കൺട്രോൾ സംവിധാനം എന്നിവയും ടാങ്കിനൊപ്പം ഘടിപ്പിക്കും. സുരക്ഷ പരിശോധനകൾക്ക‌് ശേഷമാണ‌് ഇവ സ്ഥാപിക്കുക. 
പത്തു കിലോ വാതകമാണ‌് ഒരു ടാങ്കിൽ നിറയ‌്ക്കുക. തന്റെ   ടയോട്ട കൊറോളയിൽ 565 രൂപയ‌്ക്ക‌് ഫുൾ ടാങ്ക‌് സിഎൻജി നിറച്ചാൽ  225 കിലോമീറ്റർ ദീരം പോകാമെന്ന്‌ കുഞ്ഞീതു പറയുന്നു.  
ഒരു ലിറ്റർ പെട്രോളിൽ 10 കിലോമീറ്റർ ദൂരം ഓടുമ്പോൾ സിഎൻജിയിൽ അത‌് 16 കിലോമീറ്ററാകും‌. കൊച്ചിയിൽ നിന്ന‌് ഫുൾ ടാങ്ക‌് അടിച്ചാൽ മലപ്പുറത്തു വീട്ടിലെത്തിയ ശേഷം മടക്ക യാത്രയിൽ ചങ്ങരം കുളം വരെ പ്രകൃതി വാതകത്തിൽ പോകാം. സിഎൻജിയ‌്ക്ക‌്അന്തരീക്ഷ മലിനീകരണവും അറ്റകുറ്റപണിയും  കുറവാണ‌്.
പ്രധാന വാർത്തകൾ
 Top