25 May Monday

മില്ലറ്റ് ​ഗ്രാമമാകാന്‍ വേങ്ങരയൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
വേങ്ങര
വേങ്ങരയുടെ മണ്ണില്‍ വേരുപിടിച്ച് റാ​ഗി കൃഷി. ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കിൽ 25 ഏക്കറിലാണ് ജില്ലയിലെ ആദ്യ ചെറുധാന്യവ്യാപന പദ്ധതി നടക്കുന്നത്. 2018ൽ മില്ലറ്റ് വർഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയായാണ് വേങ്ങര ബ്ലോക്ക് റാ​ഗി കൃഷി പ്രോത്സാഹിപ്പിക്കുന്നത്. വേങ്ങര ബ്ലോക്കിലെ 50 കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കിയത്. വേങ്ങര 20, കണ്ണമംഗലം 7, എആർ നഗർ 6, ഊരകം, എടരിക്കോട് അഞ്ചു വീതം, തെന്നല നാല്, പറപ്പൂർ മൂന്ന് എന്നിങ്ങനെയാണ് കൃഷി ചെയ്ത ഗ്രൂപ്പുകൾ. 
ഒരു ഏക്കറിന് രണ്ടു കിലോ വിത്തും മത്സ്യ വളവും 50 സെന്റിന് ആയിരം രൂപ ഉഴവുകൂലിയും പദ്ധതിയിൽ കര്‍ഷകര്‍ക്ക് നല്‍കി. മില്ലറ്റ് വർഷത്തിന്റെ ഭാഗമായി സ്ഥാപിച്ച അട്ടപ്പാടി മില്ലറ്റ് ഗ്രാമത്തിൽനിന്നാണ് റാഗി വിത്തുകൾ എത്തിച്ചത്. 2019ൽ ആരംഭിച്ച പദ്ധതിക്കായി 5,59,000 രൂപ ചെലവഴിച്ചു. വിളവെടുക്കുന്ന റാഗി പൊടിയാക്കിയും അല്ലാതെയും കുടുംബശ്രീകൾ വഴി വിപണനം നടത്തുമെന്ന് വേങ്ങര ബ്ലോക്ക്  കൃഷി അസിസ്റ്റ​ന്റ് ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ പറഞ്ഞു. 2023 യുഎൻ അന്തർദേശീയ മില്ലറ്റ് വർഷം ആചരിക്കുമ്പോൾ ബ്ലോക്കിലും ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിലേക്കും ചെറുധാന്യങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ കഴിയും.
പ്രധാന വാർത്തകൾ
 Top