30 November Monday

നാടിനൊപ്പം ഞങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരൂർ
ജനങ്ങളിൽ  ജാഗ്രതയുണർത്തി  ട്രാൻസ്ജെന്‍ഡേഴ്സിന്റെ  ബോധവൽക്കരണ ക്യാമ്പയിൻ. ട്രാൻസ്ജെന്‍ഡേഴ്സ്  കൂട്ടായ്മ അദ്വൈത തിരൂരിന്റെ നേതൃത്വത്തിലാണ് തിരൂർ റെയിൽവേ സ്റ്റേഷനിലും  തിരൂർ ബസ്‌ സ്റ്റാന്‍ഡിലും  പനി പരിശോധനയും ലഘുലേഖ വിതരണവും നടത്തിയത്. 
തിരൂർ ജില്ലാ ആശുപത്രിയും തിരൂർ സാന്ത്വന കൂട്ടായ്മയും നടത്തിവരുന്ന ക്യാമ്പയിന്റെ എട്ടാം ദിനത്തിലാണ് ട്രാൻസ്ജെന്‍ഡേഴ്സ് സംഘം  പങ്കുചേർന്നത്. അദ്വൈത   കൂട്ടായ്മ അംഗങ്ങളായ നേഹ സി മേനോൻ, അമ്മു അശ്വിൻ, ജനി ജസീക്ക, രമ്യ, മിനി നായർ, ആര്യ, ദിൽഹ, തൻസി, മീര എന്നിവർ റെയിൽവേ സ്റ്റേഷനിലും ബസുകളിലും എത്തിയ യാത്രക്കാർക്ക്‌ നിർദേശങ്ങൾ നൽകി.  
തിരൂർ ബസ്‌ സ്റ്റാന്‍ഡിലെ  ക്യാമ്പയിൻ  സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. തിരൂർ സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടുത്ത് അധ്യക്ഷനായി. ഗായകൻ ഫിറോസ് ബാബു, വേണുഗോപാൽ കൽക്കത്ത, അഡ്വ. വിക്രംകുമാർ, ദിലീപ് അമ്പായത്തിൽ,   പി അനിൽകുമാർ,  പരമേശ്വരൻ, തൽഹത്ത് പാച്ചി, ഹസൻ, കെ പി ഒ റഹ്മാൻ, സലീം പയ്യനങ്ങാടി, ഗീത പള്ളിയേരി, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഉമ്മർ ഫാറൂഖ്, അബ്ദുൽ മനാഫ്, മുഹമ്മദ് ഷനീബ്, അക്മൽ പാഷ, ഫിർ ദൗസ്, മിംസ് ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമാരായ ഫസീല, സിസിര എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top