29 May Friday

തിരുന്നാവായയിൽ ബലികർമം നിർത്തി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
തിരൂർ
കൊറോണ വ്യാപനം തടയാൻ തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ബലികർമം നിർത്തിവച്ചു. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ചടങ്ങുകളും പൂജകളുംമാത്രം നടത്തി നട നേരത്തെ അടയ്‌ക്കുമെന്നും ഭക്തരെ ദർശനത്തിന്‌ അനുവദിക്കില്ലെന്നും  ക്ഷേത്രം എക്സി. ഓഫീസർ കെ പരമേശ്വരൻ അറിയിച്ചു.  
ക്ഷേത്രത്തിൽ ചോറൂൺ, അന്നദാനം എന്നിവയും താൽക്കാലികമായി നിർത്തി. വൈരങ്കോട് ഭഗവതി ക്ഷേത്ര ദർശനവും നിർത്തി. ചടങ്ങുകൾമാത്രം നടത്തി  നട നേരത്തെ അടയ്‌ക്കും.
പ്രധാന വാർത്തകൾ
 Top