04 April Saturday

മാതാപിതാക്കളുടെ ജീൻ പരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
തിരൂർ
ഒമ്പതുവർഷത്തിനിടെ ദമ്പതികളുടെ ആറ്‌ കുട്ടികൾ മരിച്ചതിൽ മാതാപിതാക്കളുടെ ജീനിന്റെ ശാസ്ത്രീയ പരിശോധന വേണമെന്ന്‌ വിദഗ്‌ധാഭിപ്രായം. ജനിതക രോഗമായ സിഡ്സ് (സഡൻ ഡെത്ത്‌ സിൻട്രോം) 
കാരണം ഒരുവയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങൾ മരിക്കാമെങ്കിലും ആറുമക്കളുടെ മരണത്തിന്‌ മറ്റ്‌ കാരണങ്ങളുമുണ്ടാകാമെന്ന്‌  തിരൂർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസ് പറഞ്ഞു. മരിച്ച ഒരു കുട്ടിയ്‌ക്ക്‌ നാല്‌ വയസ്സിന്‌ മുകളിൽ പ്രായമായെന്നത് ഇത് സൂചിപ്പിക്കുന്നു. യഥാർഥ കാരണമറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ആന്തരിക പരിശോശനാഫലം വിലയിരുത്തണം. മാതാപിതാക്കളുടെ രക്തവും ജീനും പരിശോധിക്കണം. രണ്ട്‌ കുട്ടികൾ തുടർച്ചയായി മരിച്ചപ്പോൾതന്നെ ഇത്തരം വിദഗ്‌ധ ചികിത്സ വേണ്ടിയിരുന്നുവെന്നും ഡോ. ഗീത ഷാനവാസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനാ ഫലം വന്നശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന്‌ പൊലീസ്‌ പറഞ്ഞു. തിരൂർ തറമ്മൽ റഫീഖ് –-സബ്ന ദമ്പതികളുടെ ആറ് കുട്ടികളാണ് മരിച്ചത്‌.
പ്രധാന വാർത്തകൾ
 Top