05 April Sunday

കൊറോണ: ആര്‍ക്കും രോഗബാധയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 

മലപ്പുറം
കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽനിന്നെത്തി ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞ ആർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരണം. വിദഗ്ധ പരിശോധനക്കയച്ച 49 സാമ്പിളുകളുടേയും ഫലം ലഭ്യമായി. ജില്ലയിൽ നിലവിൽ ഐസൊലേഷൻ വാർഡിൽ ആരും നിരീക്ഷണത്തിലില്ല. 
വീടുകളിലും മഞ്ചേരി മെഡിക്കൽ കോളജിലുമായി കഴിഞ്ഞിരുന്ന 91 പേർക്ക് വൈറസ്ബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച നിരീക്ഷണം ഒഴിവാക്കി.
പ്രധാന വാർത്തകൾ
 Top