18 February Monday

‘ഹരിതയാനം’ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

 

മലപ്പുറം
ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളും ആശയങ്ങളും  പ്രചരിപ്പിക്കാൻ  ആരംഭിച്ച ‘ഹരിതയാനം’ വീഡിയോ സന്ദേശ പ്രചാരണ വാഹനജാഥ ജില്ലയിൽ പര്യടനം തുടങ്ങി. കൊണ്ടോട്ടി ബസ‌്സ‌്റ്റാൻഡ‌് പരിസരത്ത‌് ടി വി ഇബ്രാഹിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് അധ്യക്ഷയായി. ഹരിത കേരളം ജില്ലാ കോ –-ഓർഡിനേറ്റർ പി രാജു സംസാരിച്ചു.  അരീക്കോട‌്, എടവണ്ണ, നിലമ്പൂർ  എന്നിവിടങ്ങളിലെ പര്യടനശേഷം കാളികാവിൽ സമാപിച്ചു. ചൊവ്വാഴ‌്ച വണ്ടൂർ, മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ‌് പര്യടനം. യാത്ര 24ന‌് സമാപിക്കും. 25 മുതൽ പാലക്കാട‌് ജില്ലയിൽ. 
ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ‌, - മാലിന്യ സംസ്‌കരണത്തിന‌് തദ്ദേശഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച ഹരിതകർമസേന, സുരക്ഷിത ഭക്ഷ്യോൽപ്പാദനം, അധിക നെൽകൃഷി വ്യാപനം, ജലസംരക്ഷണ പ്രവർത്തനം, പുഴ പുനരുജ്ജീവന പ്രവർത്തനം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകളാണ് പ്രദർശിപ്പിക്കുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top