30 January Monday

11.6 ഗ്രാം *എംഡിഎംഎയുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022
നിലമ്പൂർ
ബംഗളൂരുവിൽനിന്ന്‌ വിൽപ്പനക്കായി കൊണ്ടുവന്ന 11.6 ഗ്രാം എംഡിഎഎയുമായി യുവാവ് പൊലീസ് പിടിയിൽ. അമരമ്പലം ഉള്ളാട് സ്വദേശി തരടിയേക്കൽ ജൗഹറിനെ (ജഹാന്‍) (20)യാണ്‌ നിലമ്പൂർ എസ്ഐ വിജയരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 
ഞായറാഴ്ച പുലർച്ചെ രണ്ടോടെ കോടതിപ്പടിയിൽനിന്നാണ് ഇയാളെ പിടികൂടിയത്‌. വിൽപ്പനക്കും പുറമെ രഹസ്യ കേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് ഉപയോഗിക്കാനുമാണ്‌ മയക്കുമരുന്ന്‌ എത്തിച്ചതെന്നാണ് യുവാവിന്റെ മൊഴി. അരലക്ഷത്തോളം രൂപ വില വരുന്നതാണിത്‌. എഎസ്ഐ മുജീബ്, സീനിയർ സിപിഒ പി സുജേഷ്, എസ്ഐ എം അസൈനാർ, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top