30 November Monday

മുന്നേറാൻ 300 കോടി

ടി വി സുരേഷ്Updated: Wednesday Oct 21, 2020

മഞ്ചേരി മെഡിക്കൽ കോളേജിൽ നിർമാണം പുരോഗമിക്കുന്ന അധ്യാപക ക്വാട്ടേഴ്സ് സമുച്ചയം

 

മഞ്ചേരി
നാലര വർഷത്തിനുള്ളിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌ 300 കോടി രൂപയുടെ വികസന പദ്ധതികൾ. ആശുപത്രി രോഗീ സൗഹൃദമാക്കി മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കി. 
2016–-17 സാമ്പത്തിക വർഷം 250 കോടിയിലേറെ രൂപയുടെ പദ്ധതികൾ നടപ്പാക്കി. എക്കോ കാർഡിയോഗ്രാഫി (14.22 ലക്ഷം), ഇലക്‌ട്രോ ഹൈഡ്രോളിക് ഒടി ടേബിൾ, ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസർ (9.37 ലക്ഷം), അൾട്രാ സൗണ്ട് സ്‌കാനർ (36.86 ലക്ഷം), ഇഎൻടി വിഭാഗത്തിൽ ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ് (22.3 ലക്ഷം), ഐസിയുവിൽ വെന്റിലേറ്റർ (9.26 ലക്ഷം) എന്നിവ സ്ഥാപിച്ചു. 
2017-–-18ൽ വിവിധ വകുപ്പുകളിൽ ചികിത്സാ സംവിധാനം ഒരുക്കാൻ 2.66 കോടി രൂപ ചെലവഴിച്ചു. അനസ്‌തേഷ്യാ വർക്ക് സ്‌റ്റേഷൻ, അൾട്രാ സൗണ്ട് മെഷീൻ, ആർത്രോസ്‌കോപ്പ്, എച്ച്ഡി ലാപ്രോസ്‌കോപ്പ്, റേഡിയോ വെസൽ സീലിങ് എന്നിവ ഒരുക്കി. ജനറൽ സർജറി വിഭാഗത്തിൽ അഡ്വാൻസ്ഡ്‌ ജിഐ എൻഡോസ്‌കോപ്പി, ഇലക്‌ട്രാ സർജിക്കൽ ഇൻസ്ട്രുമെന്റ് എന്നിവ ഏർപ്പെടുത്തി. എക്സറേ യൂണിറ്റും ലാബും സജ്ജമാക്കി. സ്തനാർബുദം കണ്ടെത്താനുള്ള മാമോഗ്രാം, അൾട്രാ സൗണ്ട് സ്‌കാൻ ഉൾപ്പെടെ ഒരു കോടിയുടെ ഉപകരണങ്ങളുമെത്തിച്ചു.
 
നിർമാണത്തിലുള്ളവ
പുതിയ ഹോസ്റ്റൽ കം ക്വാർട്ടേഴ്സ് കെട്ടിടം (103 കോടി) ● സ്റ്റോർ കോംപ്ലക്സ്  (2.5 കോടി) ● ക്ലിനിക്കൽ ബ്ലോക്ക്‌ ● ഒപി ബ്ലോക്ക്‌ (5.2 കോടി) ● റസിഡൻസ് ക്വാർട്ടേഴ്‌സ് ● റേഡിയോളജി ആൻഡ്‌ ലബോറട്ടറി കോംപ്ലക്‌സ്‌ (3 കോടി) ● മോർച്ചറി കോംപ്ലക്‌സ്‌ (40 ലക്ഷം) ● അഗ്നിസുരക്ഷാ സംവിധാനം (28 ലക്ഷം) ● ഇൻവെസ്റ്റിഗേഷൻ ആൻഡ്‌ റേഡിയോളജി ബ്ലോക്ക്‌ (1.10 കോടി) ● ആധുനിക തിയറ്റർ കോംപ്ലക്‌സ്‌ (1.8 കോടി) ● അത്യാഹിത വിഭാഗം നവീകരണം (45 ലക്ഷം) ● റാമ്പ് (75 ലക്ഷം) ● കോളേജ് സ്റ്റുഡന്റ് കാന്റീൻ (50 ലക്ഷം) ●  ഒപി നവീകരണം (3 കോടി) ● റേഡിയോളജി വിഭാഗം (2.6 കോടി) ● ഒഫ്ത്താൽമോളജി വിഭാഗം ആധുനികവൽക്കരണം (50 ലക്ഷം) ● കാത്ത് ലാബ് (8 കോടി).----

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top