30 November Monday

ആസ്വദിക്കാം അരങ്ങും സ്‌ക്രീനും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

തിയറ്റർ സമുച്ചയത്തിന്റെ രൂപരേഖ

 

താനൂർ 
മൂച്ചിക്കലിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ മൾട്ടി പ്ലക്സ് സിനിമ തിയറ്ററും നാടക തിയറ്ററും വരുന്നു. നിർമാണ പ്രവൃത്തി 27ന് പകൽ മൂന്നിന് മന്ത്രി എ കെ ബാലൻ ഉദ്ഘാടനംചെയ്യും.
  കിഫ്‌ബിയിൽനിന്ന്‌ 10 കോടി രൂപ ചെലവിട്ടാണ് മരാമത്ത്‌ വകുപ്പിനുകീഴിലെ ഒരേക്കറിൽ‌ പണി തുടങ്ങുന്നത്‌‌. 
ഈ സ്ഥലം ചലച്ചിത്ര വികസന കോര്‍പറേഷൻ പാട്ടത്തിനെടുത്തതാണ്‌. ഇവിടെ കോര്‍പറേഷന്റെ അധീനതയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട്‌ തിയറ്റര്‍ സമുച്ചയവും സാംസ്‌കാരിക വകുപ്പിനുകീഴിൽ  നാടക തിയറ്ററും യാഥാർഥ്യമാവും. 
സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയാണ്‌ പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്ത്‌ ആദ്യമായാണ് ചലച്ചിത്ര തിയറ്ററുകൾക്കൊപ്പം നാടക തിയറ്ററും ഒരുങ്ങുന്നതെന്ന പ്രത്യേകതയുണ്ട്‌.  താനൂരിന്റെ കലാ-–-സാംസ്‌കാരിക രംഗത്ത്‌ തിളങ്ങുന്ന മുദ്രയായി തിയറ്റർ സമുച്ചയം മാറുമെന്ന് വി അബ്‌ദുറഹിമാന്‍ എംഎല്‍എ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top