28 November Saturday

മുക്തർ 1093; രോഗികൾ 786

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്‌ച‌ 786 പേർക്ക്‌‌‌ കോവിഡ്‌ -19 സ്ഥിരീകരിച്ചു. അഞ്ച്‌ ആരോഗ്യ പ്രവർത്തകരുൾപ്പെടെ 775 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ വൈറസ്‌ബാധ. ഇതില്‍ 78 പേരുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. നാല് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും ഏഴ് പേർ വിദേശത്തുനിന്നും എത്തി.
രോഗമുക്തരുടെ എണ്ണം വർധിച്ചത്‌ നേരിയ ആശ്വാസമായി. 1093 പേരാണ്‌ ചൊവ്വാഴ്‌ച കോവിഡ്‌ മുക്തരായത്‌. ഇതുവരെ 32,542 പേർ രോഗം മാറി വീട്ടിലേക്ക്‌ മടങ്ങി. 10,503 പേർ ചികിത്സയിലുണ്ട്‌. 54,449 പേർ നിരീക്ഷണത്തിലാണ്‌. ഇതുവരെ 2,34,050 സാമ്പിളുകൾ കോവിഡ്‌ പരിശോധനക്കയച്ചു. 5210 പേരുടെ ഫലം ലഭിക്കാനുണ്ട്‌. 190 പേരാണ് മരിച്ചത്‌.
 
പോസിറ്റീവായാൽ മറ്റ്‌ ലാബുകളിലെത്തി വീണ്ടും പരിശോധിക്കരുത്‌: ഡിഎംഒ
മലപ്പുറം
കോവിഡ്‌ പരിശോധനാഫലം പോസിറ്റീവായവർ മറ്റ്‌ ലാബുകളിൽപോയി വീണ്ടും പരിശോധിക്കുന്ന രീതി ഒഴിവാക്കണമെന്ന്‌ ഡിഎംഒ കെ സക്കീന. ഗുരുതരമായ കോവിഡ് പ്രോട്ടോകോൾ ലംഘനമാണിത്‌. ഒരു ലാബിൽ പരിശോധന നടത്തി പോസിറ്റീവാണെന്ന്‌ അറിഞ്ഞശേഷം മറ്റിടങ്ങളിൽ വീണ്ടും പരിശോധനയ്‌ക്ക്‌ എത്തുന്നത്‌ വിവരങ്ങളിൽ പിഴവുണ്ടാക്കുന്നതിന്‌ കാരണമാകുന്നുണ്ട്. കോവിഡ്‌ പടരാനും കാരണമാകും.
സ്വകാര്യ ആശുപത്രിയിലെയും ലാബിലെയുമടക്കം എല്ലാ കോവിഡ് പരിശോധനകളും സർക്കാർ പോർട്ടലിൽ രേഖപ്പെടുത്തുന്നുണ്ട്‌. 
പലതവണ പരിശോധന നടത്തുമ്പോൾ ഒരേ വ്യക്തിയുടെ വിവരം പോർട്ടലിൽ ആവർത്തിക്കുകയും കോവിഡ് കണക്കുകൾ ക്രോഡീകരിക്കുന്നതിൽ അപാകമുണ്ടാക്കുകയുംചെയ്യുന്നു.
സ്രവത്തിൽ രോഗാണുവിന്റെ സാന്നിധ്യമുള്ളപ്പോൾ മാത്രമേ പരിശോധനാ ഫലം പോസിറ്റീവാകൂ. ആദ്യ പരിശോധനയിൽ പോസിറ്റീവായാൽ അതാകും ഔദ്യോഗികമായി സ്വീകരിക്കുക. 10 ദിവസത്തെ ഐസൊലേഷനുശേഷം പുനഃപരിശോധന നടത്താം. അനാവശ്യമായി പലതവണ പരിശോധന നടത്തുന്നവർക്കെതിരെ നടപടിയെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top