20 November Wednesday

മോഡലിങ്ങിന്റെ പേരിൽ പീഡനം: രണ്ടുപേർകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

ചാലക്കുടി
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്ത് പത്തൊമ്പതുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേരെ കൂടി തൃശൂർ റൂറൽ ഡിസിആർ ബി ഡിവൈഎസ്‌പി  പി പ്രദീപ് കുമാർ ചാലക്കുടി ഡി വൈഎസ്പി സി ആർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു .പെരിന്തൽമണ്ണ തിരൂർകാട് പൊന്നങ്ങാത്തൊടി വീട്ടിൽ ഷാഫി (27), പെരിന്തൽമണ്ണ തിരൂർകാട് തോണിക്കര ഷംസീർ (24 )എന്നിവരാണ് പിടിയിലായത്.
പെരിന്തൽമണ്ണയിലെ ഒരു ലോഡ്ജിലാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. മുൻപ് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഇവരുടെ പങ്ക്‌ വെളിവായത്‌. പിടിയിലായ ഷംസീർ മഞ്ചേരി ആസ്ഥാനമായുള്ള പണമിടപാടു സ്ഥാപനത്തിന്റെ അങ്ങാടിപ്പുറം മേഖലയിലെ എക്സിക്യൂട്ടീവാണ് . എറണാകുളം മരടിലെ ഒരു ഫ്ലാറ്റിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഷാഫി .ഇരുവരും അടുത്ത സുഹൃത്തുക്കളാണ് .
അന്വേഷണ സംഘത്തിൽ എസ് ഐ പി ഡി അനിൽകുമാർ,ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ,   സി ഒ തോമസ്,  വി യു സിൽജോ, എ യു റെജി , ഷിജോ തോമസ്,  പി എൻ ഷീബ എന്നിവരും ഉണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top