23 November Saturday

‘പ്രീ പ്രൈമറികൾ അങ്കണവാടികളാക്കി ഉയർത്തണം’

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

അങ്കണവാടി വർക്കേഴ്സ് ആന്റ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവൻഷൻ ടി വി വിജയലക്ഷ്മി ഉദ്‌ഘാടനംചെയ്യുന്നു

 മലപ്പുറം

പ്രീ പ്രൈമറികൾ അങ്കണവാടികളാക്കി ഉയർത്തണമെന്നും  അങ്കണവാടികളിൽ നടപ്പാക്കിവരുന്ന അനൗപചാരിക വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. 
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി ടി വി വിജയലഷ്മി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ഉഷ അധ്യക്ഷയായി. വി ഉണ്ണിപാർവതി, എം പ്രീതാ റാണി, ജില്ലാ സെക്രട്ടറി പി ടി രജിത, സി രാധ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top