08 December Thursday

സെയ്താലി രക്തസാക്ഷി ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

രക്തസാക്ഷി സെയ്താലി ദിനാചരണത്തിൽ ജന്മദേശമായ കട്ടുപ്പാറയിൽ നടന്ന അനുസ്മരണ സദസ് ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
പട്ടാമ്പി സംസ്കൃത കോളേജിൽ കെഎസ്‌യു–- എബിവിപി ഗുണ്ടാസംഘം കൊലപ്പെടുത്തിയ രക്തസാക്ഷി സെയ്താലിയുടെ  48–--ാം രക്തസാക്ഷി ദിനാചരണം എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. പുലാമന്തോൾ മില്ലുംപടിയിൽനിന്ന് ആരംഭിച്ച വിദ്യാർഥി റാലി കട്ടുപ്പാറയിൽ സമാപിച്ചു. അനുസ്മരണ പൊതുയോഗം ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ എൻ ആദിൽ അധ്യക്ഷനായി. വി പി മുഹമ്മദ് ഹനീഫ, കെ പി മെയ്തീൻകുട്ടി, കെ അബ്ദുറഹ്മാൻ, കെ ഹരിമോൻ, പി അക്ഷര, ഗസൽറിയാസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം സജാദ്‌ സ്വാഗതവും പി എം സന്ദീപ് ലാൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top