29 November Tuesday

തുഞ്ചൻ വിദ്യാരംഭം കലോത്സവം ഒക്ടോ. 1 മുതൽ 5 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
തിരൂർ
കോവിഡ് ആശങ്കയിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്താതിരുന്ന തുഞ്ചൻ വിദ്യാരംഭം കലോത്സവവും വിദ്യാരംഭവും ഇക്കുറി  ഭംഗിയായി നടത്താൻ ചെയർമാൻ എം ടി വാസുദേവൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് യോഗം തീരുമാനിച്ചു. ഒക്‌ടോബർ ഒന്നുമുതൽ അഞ്ചുവരെയാണ്‌ വിദ്യാരംഭം കലോത്സവം. 
ഒക്ടോബർ അഞ്ചിന് പുലർച്ചെ അഞ്ചുമുതൽ തുഞ്ചൻപറമ്പിലെ കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകും. തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തിന് മുൻകൂർ രജിസ്ട്രേഷനില്ല.  9.30ന് കവികളുടെ വിദ്യാരംഭവും നടക്കും.   അഞ്ച് ദിവസങ്ങളായി നടക്കുന്ന കലോത്സവത്തിൽ   നൃത്ത സംഗീത പരിപാടികൾ, കവികളുടെ വിദ്യാരംഭം, ഭാഷാശുദ്ധി മത്സരം, പുസ്തക പൂജവയ്പ്, തുഞ്ചൻ ട്രസ്റ്റ് പുസ്തകപ്പുര എന്നിവയുമുണ്ടാവും.  
വിദ്യാരംഭം കലോത്സവം  ഒക്ടോബർ ഒന്നിന് വൈകിട്ട് 4.30ന്  ചലച്ചിത്രതാരം വി കെ ശ്രീരാമൻ  ഉദ്ഘാടനംചെയ്യും. എം ടി വാസുദേവൻ നായർ അധ്യക്ഷനാകും. തുടർന്ന്  ഷാജി കുഞ്ഞൻ അവതരിപ്പിക്കുന്ന ഗസൽസന്ധ്യയും അരിയല്ലൂർ ലോക്യ ആർട് സ്പേസ് മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top