23 October Friday

നൗഷാദുമാർ രക്തം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തിരൂർ
നൗഷാദ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടാംഘട്ട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  
വരുംദിവസങ്ങളിൽ നിലമ്പൂർ, പൊന്നാനി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ  കേന്ദ്രീകരിച്ച് രക്തദാന ക്യാമ്പ് നടക്കും. തിരൂർ പ്രദേശത്തെ 30ഓളം നൗഷാദുമാർ ക്യാമ്പിൽ  രക്തം ദാനംചെയ്തു. അഡ്വ. എൻ ഷംസുദ്ധീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഡോ. പി പി  അബ്ദുൽമാലിക് ബോധവൽക്കരണ ക്ലാസെടുത്തു. നൗഷാദ് പാതാരി, നൗഷാദ് മാമ്പ്ര, നൗഷാദ് വറ്റല്ലൂർ, നൗഷാദ് ബിസ്മി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top