22 October Tuesday

പ്രളയം തോറ്റു; കിട്ടി കൈനിറയെ പുസ്തകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

 

മലപ്പുറം
പ്രളയത്തിൽ നശിച്ചവക്ക് പകരമായി ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണംചെയ്തത് 15,831 പുതിയ പാഠപുസ്തകങ്ങൾ. വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ  ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇത്രയും പുസ്തകങ്ങൾ നൽകിയത്. 
 പ്രളയം ഏറെ നാശംവിതച്ച മേഖലകളിലായായിരുന്നു വിതരണം. നിലമ്പൂർ ഉപജില്ലയിലാണ് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ നൽകിയത്–- 11,151 എണ്ണം. വണ്ടൂർ -265, മഞ്ചേരി -358, താനൂർ - 2781, തിരൂർ - 418, കിഴിശേരി - 94, പൊന്നാനി- 464, വേങ്ങര- 300 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളിൽ നൽകിയ പുസ്തകങ്ങളുടെ എണ്ണം.
ആവശ്യക്കാരായ വിദ്യാർഥികളിൽനിന്ന് സ്‌കൂളിലെ പ്രഥമാധ്യാപകർ വിവരങ്ങൾ ശേഖരിച്ച് വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയ ലിസ്റ്റ് അനുസരിച്ചായിരുന്നു വിതരണം.  
വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ശേഖരിച്ച 45,000 നോട്ടുപുസ്തകങ്ങളും പഠനോപകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് വഴി ജില്ലയിൽ വിതരണംചെയ്തിട്ടുണ്ട്. സ്‌കൂൾ ബാഗ്, ചോറ്റുപാത്രം, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, കുട തുടങ്ങിയ പഠനോപകരണങ്ങളാണ് നൽകിയത്.
പ്രധാന വാർത്തകൾ
 Top