15 October Tuesday

അക്ഷരമുറ്റം ക്വിസ്‌ 26ന്‌; രജിസ്‌ട്രേഷൻ ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
മലപ്പുറം
അറിവിന്റെ ജാലകം തുറന്ന് സ്‌കൂൾ അങ്കണങ്ങളിൽ അക്ഷരമുറ്റം വിജ്ഞാന മഹോത്സവത്തിന്‌ കുട്ടിക്കൂട്ടങ്ങൾ ഒരുങ്ങുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ്‌ മത്സരമായ അക്ഷരമുറ്റം ഇത്തവണ ഏറെ പുതുമകളോടെ. കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന ക്വിസ് ഫെസ്റ്റിവൽ ഒൻപതാം സീസണിലേക്ക്‌ കടക്കുകയാണ്. 
26നാണ് സ്കൂൾതല മത്സരം. ജില്ലാതല ഉദ്‌ഘാടനം അന്നേദിവസം എടരിക്കോട്‌ പികെഎംഎം ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പകൽ രണ്ടിന്‌ ഗ്രാൻഡ്‌ മാസ്‌റ്റർ ജി എസ്‌ പ്രദീപ്‌ (അശ്വമേധം) ഉദ്‌ഘാടനംചെയ്യും.   
സ്‌കൂൾ തല മത്സരങ്ങൾക്ക്‌ 21 വരെ www.deshabhimani.com/aksharamuttamquiz/ എന്ന സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം. 15,000 വിദ്യാലയങ്ങളിൽനിന്നായി 45 ലക്ഷം വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ മഹാവിജ്ഞാനോത്സവത്തിന്റെ ഗുഡ് വിൽ അംബാസഡർ മലയാളത്തിന്റെ മഹാനടൻ ലഫ്. കേണൽ മോഹൻലാലാണ്‌. സ്കൂൾതല രജിസ്ട്രേഷൻ, ചോദ്യാവലി, വിജയികളുടെ പേരുവിവരം തുടങ്ങിയവ ഓൺലൈൻ വഴിയാണ്. ഉപജില്ലാ മത്സരം ഒക്ടോബർ 12ന്‌ രാവിലെ 9ന്‌ ആരംഭിക്കും. നവംബർ മൂന്നിനാണ്‌ ജില്ലാ മത്സരം. 24ന്‌ പാലക്കാട്ട് സംസ്ഥാന മത്സരം നടക്കും. ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്‌.
പ്രധാന വാർത്തകൾ
 Top