23 August Friday

ഐഎസ്ഒ നിറവിൽ എടപ്പാൾ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
എടപ്പാൾ
എടപ്പാൾ പഞ്ചായത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് (ഐഎസ്ഒ) ഉയർന്നതിന്റെ പ്രഖ്യാപനം മന്ത്രി  കെ ടി ജലീൽ നിർവഹിച്ചു.  പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ  കീഴിലുള്ള പഞ്ചായത്തുകളിൽ ഐഎസ്ഒ അംഗീകാരം നേടുന്ന ആദ്യ പഞ്ചായത്താണ് എടപ്പാൾ.
ടാറ്റാ പ്രോജക്ട്സ് ക്വാളിറ്റി സര്‍വീസ് പഞ്ചായത്തിൽ  നടത്തിയ ഒന്നാംഘട്ട പരിശോധന പൂർണവിജയമായിരുന്നു. രണ്ടാംഘട്ട ഗുണനിലവാര പരിശോധനയിൽ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ എടപ്പാൾ പഞ്ചായത്തോഫീസിൽ പൂർണമായി പാലിച്ചതിനാലാണ്  ബഹുമതി ലഭിച്ചത്.  
എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് പി പി ബിജോയ് അധ്യക്ഷനായി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ഇ എ രാജൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുബൈദ, ജില്ലാ പഞ്ചായത്തംഗം കെ ദേവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ ഷീജ, പി വി ലീല, കെ രജിനി, എടപ്പാൾ പഞ്ചായത്തംഗങ്ങളായ കൃഷ്ണദാസ്, ഇ പി നവാസ്, പി വി നളിനി, കെ ശ്രീജേഷ്, സി രവീന്ദ്രൻ, വി കെ എ മജീദ്, കെ പി സുബ്രഹ്മണ്യൻ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ പ്രഭാകരൻ, കെ രാജീവ്, പി രാജൻ, റഫീഖ് പിലാക്കൽ, ഇ ശിവകുമാർ, പഞ്ചായത്ത് സെക്രട്ടറി എം പി വേണുഗോപാൽ, അസിസ്റ്റന്റ് സെക്രട്ടറി എസ് ഉമ എന്നിവര്‍ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top