15 July Wednesday

സൈക്കിളിൽ ഒഡീഷയിലേക്ക്; അതിഥി തൊഴിലാളികളെ തിരിച്ചയച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

 

പെരിന്തൽമണ്ണ
ഒഡീഷയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന അഞ്ച് അതിഥി തൊഴിലാളികളെ ആനമങ്ങാട് എടത്തറയിൽ പൊലീസ് തടഞ്ഞു. ലോക്ക് ഡൗണിൽ ഇളവുവന്നതോടെ കോഴിക്കോട് ബാലുശേരിയിൽനിന്നും ഒഡീഷയിലേക്ക് യാത്ര തിരിച്ചവരാണ്‌ ഇവർ. പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ബി ബിനോയിയുടെ നേതൃത്വത്തിലാണ് ഇവരെ തടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. നേരംഇരുട്ടിയതോടെ ഇവരെ തിരിച്ചയക്കാൻ വാഹനങ്ങൾ കിട്ടാതായി. ശീലത്ത് അഷ്റഫ്, സത്താർ ആനമങ്ങാട് എന്നിവർ  വാഹനങ്ങൾ ഏർപ്പാടാക്കി നൽകി. പെരിന്തൽമണ്ണയിൽ എത്തിച്ച ഇവരെ ബുധനാഴ്ച രാവിലെ ബാലുശേരിയിലേക്ക് പറഞ്ഞയച്ചു.
പ്രധാന വാർത്തകൾ
 Top