02 December Wednesday

വിവരങ്ങൾ അറിയിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
മലപ്പുറം
കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ടവരും ഒരുമിച്ചു യാത്ര ചെയ്തവരും ജില്ലാ കൺട്രോൾ സെല്ലിൽ വിവരം അറിയിക്കണം. 11ന് ദുബായിൽനിന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഐഎക്‌സ് 344 എയർ ഇന്ത്യ വിമാനത്തിലാണ് കാസർകോട് സ്വദേശി എത്തിയത്. കോഴിക്കോട് തങ്ങി 12ന് മാവേലി എക്സ് പ്രസിൽ എസ് ഒമ്പത് കമ്പാർട്ടുമെന്റിൽ കാസർകോടെത്തി. വിമാനത്തിലും തീവണ്ടിയിലുമായി ഇയാൾക്കൊപ്പമുണ്ടായിരുന്നവർ നേരിട്ട് ആശുപത്രികളിൽ പോവാതെ 0483- 2737858, 2737857, 2733251, 2733252, 2733253 എന്നീ കൺട്രോൾ സെൽ നമ്പറുകളിൽ ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top