02 December Wednesday

നടപടി കടുപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
മലപ്പുറം
 കൊറോണ ബാധിത രാജ്യങ്ങളിൽനിന്നെത്തി വീടുകളിൽ രണ്ടാഴ്ചത്തെ ഐസൊലേഷന് തയാറാവാത്തവർക്കെതിരെ കേസടക്കം കർശന നടപടികളുമായി പൊലീസ്. പകർച്ചവ്യാധി മുന്നറിയിപ്പുകളിൽ അശ്രദ്ധമായി പെരുമാറിയാലും മനപ്പൂർവം ലംഘിച്ചാലും ഐപിസി 269, 270 പ്രകാരം നടപടിയെടുക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി യു അബ്ദുൾകരീം പറഞ്ഞു.  ഉന്നതാധികാരികളുടെ നിർദേശം ലംഘിച്ചതിന് കേരള പൊലീസ് ആക്ടിലെ 122 വകുപ്പ് പ്രകാരവും കേസെടുക്കും. കൊറോണ ഭീതി ഒഴിയുംവരെ വിദേശത്തേക്ക് പോവാതിരിക്കാൻ പാസ്പോർട്ട് കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കും. 
അത്ര സുരക്ഷിതരല്ല നമ്മൾ 
കരിപ്പൂരിൽ ഒരുദിവസം 2500ഓളം യാത്രക്കാരെത്തുന്നു. ഇതിൽ ഭൂരിഭാഗവും മലപ്പുറം ജില്ലക്കാർ. കൊറോണ സ്ഥിരീകരിച്ച ഗൾഫ് രാജ്യങ്ങളിൽനിന്നെത്തുന്നവരാണ് അധികവും. ഉംറ തീർഥാടകരുടെ എണ്ണവും കൂടുതലാണ്. കഴിഞ്ഞ ദിവസം കാസർകോട് കൊറോണ സ്ഥിരീകരിച്ച ഉംറ തീർഥാടകയെത്തിയത് കരിപ്പൂർ വിമാനത്താവളംവഴിയാണ്‌. ഇവർ സഞ്ചരിച്ച വിമാനത്തിലെ 166 യാത്രക്കാരിൽ 56 പേർ മലപ്പുറം ജില്ലക്കാരാണ്. വെള്ളിയാഴ്‌ച രാത്രിയോടെ ഈ യാത്രക്കാരെയെല്ലാം പൊലീസ് ബന്ധപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top