26 February Wednesday

ബധിര ക്രിക്കറ്റ്‌: ഇന്ത്യൻ ടീമിലേക്ക്‌ പരപ്പനങ്ങാടി സ്വദേശി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

പി ആര്‍ സുഹൈൽ

 

പരപ്പനങ്ങാടി
ദേശീയ ബധിര ക്രിക്കറ്റ്‌ ടീമിലേക്ക്‌ കേരളത്തിൽനിന്നൊരു താരം. പരപ്പനങ്ങാടി സ്വദേശി പി ആര്‍ സുഹൈലിനാണ്‌  സ്വപ്‌ന സാക്ഷാത്കാരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിനുള്ള ഇരുപതംഗ ടീമിലാണ്‌  ഇടംപിടിച്ചത്‌. വിവിധ മത്സരങ്ങളിൽ കേരള ക്യാപ്റ്റനായി കാഴ്‌ചവച്ച മികച്ച പ്രകടനമാണ്‌ സുഹൈലിനെ തുണച്ചത്‌. തിരൂരങ്ങാടി ഡെഫ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ താരമായിരുന്നു. തുടർന്ന്‌ നിരവധി തവണ മലപ്പുറത്തെ സംസ്ഥാന ജേതാക്കളാക്കുന്നതിൽ നിര്‍ണായക പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ അണ്ടര്‍ 19, അണ്ടർ 22, അണ്ടർ 25 ടീമുകളിൽ അംഗമായിരുന്നു.   ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ്‌  ദേശീയ ടീമിലേക്ക്‌ വിളിവന്നത്‌.  സെലക്ടര്‍മാരുടെ അറിയിപ്പ് ലഭിച്ചതോടെ  ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നതിനായി വ്യാഴാഴ്‌ച ഡല്‍ഹിയിലേക്ക് തിരിക്കും. 28 മുതലാണ് ശ്രീലങ്കയുമായുള്ള മത്സരങ്ങള്‍.
പരപ്പനങ്ങാടി പുത്തരിക്കലെ പരേതനായ പി ആര്‍ അബ്ദുല്‍റസാഖിന്റെയും ആസിയയുടെയും മൂന്നാമത്തെ മകനാണ്‌. ഭാര്യ: ഫാത്തിമാ ഷിറിന്‍ കാപ്പില്‍. മക്കള്‍: അലേഹ സൈനബ്, പി ആര്‍ ഇമാദ് അബ്ദുള്ള.
പ്രധാന വാർത്തകൾ
 Top