29 February Saturday

വിദ്വേഷനിയമത്തിനെതിരെ ജനപ്രതിനിധികളുടെ സം​ഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

ത്രിതല പഞ്ചായത്ത് ജനപ്രതിനിധി പ്രതിഷേധ സം​ഗമത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സംസാരിക്കുന്നു

 
മലപ്പുറം 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ പ്രതിഷേധിച്ചു. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത്  പ്രതിഷേധ സം​ഗമം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി  ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, മുസ്ലിംലീഗ്  ജില്ലാ സെക്രട്ടറി അഡ്വ. യു എ ലത്തീഫ് എന്നിവർ സംസാരിച്ചു. ഉമ്മർ അറക്കൽ  പ്രതിജ്ഞചൊല്ലി. 
സലീം കുരുവമ്പലം സ്വാഗതവും അഡ്വ. ടി കെ റഷീദലി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധ റാലിയും നടന്നു.
പ്രധാന വാർത്തകൾ
 Top